മുംബയ്: ഐടി ഭീമനായ ടി.സി.എസിന്റെ (TCS) മറവിൽ നടന്ന മതംമാറ്റ ശ്രമങ്ങളും ലൈംഗിക അതിക്രമങ്ങളും പുറത്തുകൊണ്ടുവന്നത് നാസിക് സിറ്റി പൊലീസിലെ ഏഴ് വീര വനിതകൾ. തങ്ങളുടെ ഔദ്യോഗിക പദവികൾ മാറ്റിവെച്ച്, 40 ദിവസത്തോളം നീണ്ട അതിസാഹസികമായ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവർ പ്രതികളെ കുടുക്കിയത്.
വേഷം മാറി വന്ന 'അദൃശ്യ' നിരീക്ഷകർ
ഓഫീസിനുള്ളിൽ കാര്യമായ റെയ്ഡുകൾ നടത്തിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ഭയത്താൽ നാസിക് സിറ്റി പൊലീസ് തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. ......
ന്യൂഡൽഹി:പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി (Special Intensive Revision) ബന്ധപ്പെട്ട് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർ നൽകിയ അപ്പീലുകളിൽ നിശ്ചിത തീയതിക്കകം അനുകൂല വിധി ഉണ്ടായാൽ അവർക്ക് വോട്ട് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.
ആദ്യഘട്ട വോട്ടെടുപ്പിനായി ഏപ്രിൽ 21-നകം അപ്പീൽ അനുവദിക്കപ്പെട്ടവർക്കും, രണ്ടാം ഘട്ടത്തിനായി ഏപ്രിൽ 27-നകം വിധി ലഭിക്കുന്നവർക്കും വോട്ട് ചെയ്യാം.
ഇത്തരത്തിൽ അപ്പീൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി പ്രത്യേക വോട്ടർ പട്ടിക (Supplementary Rolls) തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.
വോട്ടിംഗ് തീയതികൾ: ഈ വോട്ടർമാർക്ക് യഥാക്രമം ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പുകളിൽ പങ്കുചേരാം.
അപ്പീൽ നിലനിൽക്കുന്നത് യോഗ്യതയല്ല: ഒരാളുടെ അപ്പീൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നു എന്നതുകൊണ്ട് മാത്രം വോട്ട് ചെയ്യാൻ അനുമതി ലഭിക്കില്ല. ......
മുസ്ലികളുടെ സംരക്ഷകനായാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയപ്പെട്ടിരുന്നത്. സിദ്ധരാമുള്ള ഖാൻ എന്നൊക്കെ രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹത്തെ പരിഹസിക്കാറുണ്ടായിരുന്നു. ......
ന്യൂഡൽഹി: കാമുകന്റെ പ്രതിശ്രുത വധുവിന് നേരേ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിലാണ് സംഭവം.......
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്സഭയിൽ വോട്ടെടുപ്പിലൂടെ അവതരണാനുമതി. 185 നെതിരെ 251പേരുടെ പിന്തുണയാണ് വനിതാ സംവരണ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാൻ ലഭിച്ചത്. ......
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെ ചൊല്ലി പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ച ഉടൻ ബിൽ അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ......
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുതിർന്ന നേതാവായ കെ സുധാകരന്റെ പ്രസ്താവനയെ തള്ളാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. ......
ന്യൂഡൽഹി: കേസുകൾ നിയമത്തിനനുസൃതമായാണ് ജഡ്ജിമാർ തീരുമാനിക്കുന്നതെന്നും എന്നാൽ വിധിയുടെ ഗുണഭോക്താക്കൾ മാത്രമാണ് കോടതിയെ പുകഴ്ത്തുന്നതെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ബിന്ദൽ. ഹൈ സ്റ്റേക്ക് കേസുകളിൽ വിധി തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ കോടതിയെ വിമർശിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ഒരു സാക്ഷി കൂറുമാറിയതുകൊണ്ട് മാത്രം അയാളുടെ മൊഴി പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി. മൊഴിയിലെ വിശ്വസനീയമായ ഭാഗങ്ങൾ വേർതിരിച്ചെടുത്ത് കോടതികൾക്ക് തെളിവായി സ്വീകരിക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ നിർണ്ണായക നിലപാടറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവമാണ് പ്രവേശന നിയന്ത്രണത്തിന് ആധാരമെന്ന് ബോർഡ് കോടതിയിൽ വ്യക്തമാക്കി.
നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയിലെ പ്രതിഷ്ഠ 'നൈഷ്ഠിക ബ്രഹ്മചാരി' സങ്കൽപ്പത്തിലുള്ളതാണ്ഈ സവിശേഷ സ്വഭാവം നിലനിർത്താനാണ് 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ആയിരത്തിലധികം അയ്യപ്പക്ഷേത്രങ്ങളുണ്ട്. ......